തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര-പാവംകുളങ്ങര റോഡിൽ യാത്രാദുരിതം

Ernakulam Kerala

തൃപ്പൂണിത്തുറ: യാത്രാബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നിരന്തരം വാഹനങ്ങൾ പൊയ്ക്കൊക്കൊണ്ടിരിക്കുന്ന തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര-പാവംകുളങ്ങര റോഡിൽ യാത്രാദുരിതം. നഗരസഭയുടെ കാന പണിയുന്നതിന്റെ അവശിഷ്ടങ്ങൾ റോഡിൽത്തന്നെ കൂട്ടിയിട്ടിരിക്കുന്നതാണ് ഗതാഗതപ്രശ്നം സൃഷ്ടിക്കുന്നത്. ദിവസങ്ങളായി ഈ അവസ്ഥയാണ്. കാനപണി ഒച്ചിഴയുന്നതു പോലെയാണു താനും. കരാറുകാരന്റ നിരുത്തരവാദിത്വമാണ് കാരണം. ആളുകൾ ഇവിടെ യാത്രാദുരിതം അനുഭവിക്കുമ്പോഴും നഗരസഭാ അധികൃതരാരും ഇവിടേക്ക്‌ തിരിഞ്ഞുനോക്കുന്നില്ലെന്നും ആളുകൾ പരാതിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *