ചുവർച്ചിത്രങ്ങളിൽ മുങ്ങി ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയും

Ernakulam Kerala

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ നാലാം ഘട്ടം അടുത്തതോടെ പശ്ചിമ കൊച്ചിയുടെ ചുവരുകൾ ബിനാലെ ചുവരെഴുത്തുകളും ചിത്രങ്ങളും കൊണ്ട് മുഖരിതമായി. വലുതും വർണാഭവുമായ ഈ എഴുത്തുകളും ചിത്രങ്ങളും ഏറെ ആസ്വാദകരെ ആകർഷിക്കുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പെപ്പർ ഹൗസ് റെസിഡൻസി പരിപാടിയുടെ ഭാഗമായാണ് ഇക്കുറി ചുവരെഴുത്ത് ചിത്രങ്ങൾ ഒരുങ്ങുന്നത്. എട്ട് യുവകലാകാരന്മാരാണ് കൊച്ചിയുടെ തെരുവുകൾ താണ്ടി ചുവരെഴുത്തുകൾ തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *