കോടതി വിധിയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നിലെങ്കിൽ സർക്കാരിന് നിയമ നിർമാണം നടത്താമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്

National Top News

ന്യൂഡൽഹി: കോടതി വിധിയിലൂടെ സമൂഹത്തിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് കോടതി പരിഹാരം ഉണ്ടാക്കുന്നിലെങ്കിൽ സർക്കാരിന് നിയമ നിർമാണം നടത്താമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. വിധിയിൽ വിട്ടുപോയ കാര്യം കോടതിയെ തന്നെയാണ് അറിയിക്കേണ്ടത്. എന്നിട്ടും പരിഹാരം ഇല്ലെങ്കിൽ നിയമനിർമാണം നടത്താൻ സർക്കാരിന് അധികാരമുണ്ടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

ക്രമം ഉണ്ടാക്കാനും അക്രമം ഇല്ലാതാക്കാനുമാണ് നിയമങ്ങൾ നിർമ്മിക്കുന്നതെന്ന് നിയമം വ്യാഖ്യാനിക്കുന്ന ജഡ്ജിമാർ ഓർക്കണം. ശബരിമല വിഷയത്തെപറ്റിയില്ല താൻ ഇക്കാര്യങ്ങൾ പറയുന്നതെന്നും പൊതു തത്വമാണ് താൻ പറയുന്നതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

നിയമം ഉണ്ടാക്കുന്നവർ ഉദ്ദേശിച്ച പശ്ചാത്തലം കൂടി വ്യാഖ്യാനിക്കുന്നവർ ഉൾക്കൊള്ളണം. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട തന്‍റെ പ്രസ്താവന തെറ്റായി റിപ്പോർട്ട് ചെയ്തു. ന്യൂനപക്ഷങ്ങൾ ഭയത്തിൽ ആണെന് താൻ പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ കാര്യം മാത്രമാണ് പറഞ്ഞതെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *