‘കരുതൽ കാടിന്റെ മക്കൾക്കൊപ്പം’ പരിപാടി സംഘടിപ്പിച്ചു

Kerala Malappuram

മുണ്ടേരി: ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ്, വഴിക്കടവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസ്, ഐ.ടി.ഡി.പി. നിലമ്പൂർ എന്നിവയുടെ നേതൃത്വത്തിൽ പോത്തുകല്ല് അപ്പൻകാപ്പ് ആദിവാസി കോളനിയിൽ കുട്ടികൾകൾക്കും രക്ഷിതാക്കൾക്കുമായി ‘കരുതൽ കാടിന്റെ മക്കൾക്കൊപ്പം’ പരിപാടി ഒരുക്കി. കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന വിവിധ സംവിധാനങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് മുതിർന്ന ഓരോരുത്തരുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്.

പരിപാടി പെരിന്തൽമണ്ണ സബ്ബ് കളക്ടർ അനുപംമിശ്ര ഉദ്ഘാടനംചെയ്തു. ബാല്യ വിവാഹങ്ങളും കുട്ടികൾക്കെതിരേയുള്ള ഏതുതരം അതിക്രമങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സബ്ബ് കളക്ടർ വ്യക്തമാക്കി. ഊരുമൂപ്പൻ കൃഷ്ണൻകുട്ടിയെ ചടങ്ങിൽ സബ്ബ് കളക്ടർ ആദരിക്കുകയും ചെയ്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ ഗീതാഞ്ജലി, ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ എം. മണികണ്ഠൻ, ഐ.ടി.ഡി.പി. പ്രോജക്ട്‌ ഓഫീസർ ശ്രീകുമാരൻ, വഴിക്കടവ് ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ബിൻസിലാൽ, വനസംരക്ഷണ സമിതി പ്രവർത്തകൻ ബാബു, ടി.ഇ.ഒ. അജീഷ്‌പ്രഭ, അഡ്വ. സുജാതാ വർമ്മ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സി. സലീന തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *