ഓഹരി സൂചിക; സെന്‍സെക്‌സ് 572 പോയന്റ് നഷ്ടത്തില്‍

Business National Top News

മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 572.28 പോയന്റ് നഷ്ടത്തില്‍ 35312.13ലും നിഫ്റ്റി 181.70 പോയന്റ് താഴ്ന്ന് 10601.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 745 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1778 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ധനകാര്യം, വാഹനം, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഇന്ത്യബുള്‍സ് ഹൗസിങ്, മാരുതി സുസുകി, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, യെസ് ബാങ്ക്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *