എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ മുപ്പത്തി മൂന്നു ശതമാനം വർദ്ധിച്ചതായി ഒമാൻ

Pravasi Top News

മസ്കറ്റ്: ഒമാനിലെ എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ മുപ്പത്തി മൂന്നു ശതമാനം വർദ്ധിച്ചതായി ഒമാൻ കയറ്റുമതി വികസന ഏജൻസി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ചു വരുന്ന വ്യവസായ സംരംഭകർക്ക്‌ ഒമാൻ പ്രധാന കേന്ദ്രമായി മാറി കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

ഒമാൻ ഗതാഗത വാർത്ത വിനിമയ മന്ത്രി അഹമ്മദ് മൊഹമ്മദ് ഫൂത്തസിയുടെ നേതൃത്വത്തിൽ ആരംഭിച്ച കയറ്റുമതി വാരാഘോഷത്തിൽ എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഡയറക്ടർ ജെനറൽ നസീമ യഹ്യ സിറൂഖ് ആണ് ഇക്കാര്യം അറിയിച്ചത്. 2017 ൽ 8.2 ബില്യൺ അമേരിക്കൻ ഡോളറിന്‍റെ എണ്ണ ഇതര കയറ്റുമതി ആണ് ഒമാനിൽ നിന്നും നടന്നത്. 2016 ൽ ഇത് 6.2 ബില്യൻ ഡോളർ ആയിരുന്നു രേഖപെടുത്തിയിരുന്നത്‌.

രാസ വസ്തുക്കൾ, പ്ലാസ്റ്റിക്സ്, അടിസ്ഥാന ലോഹ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ ആണ് വർദ്ധനവ് .രാജ്യത്തിന്‍റെ മൊത്തം ഉൽപന്നങ്ങളുടെ കയറ്റുമതിയിലും 10.3 ശതമാനത്തിന്‍റെ വർധനയുണ്ടായി. രണ്ടായിരത്തി പതിനാറിൽ 2586.4 ദശലക്ഷം ഒമാനി റിയാലിൽ ആയിരുന്നു ആകെ നടന്ന കയറ്റുമതി. ഇത് 2017 ൽ 2,852.4 ദശലക്ഷം റിയാലായിട്ടാണ് വർധിച്ചത്.

എണ്ണ, പ്രകൃതി വാതക കയറ്റുമതിയിൽ നിന്നുള്ള വരുമാനം 28.4 ശതമാനം വർധനവാണ് കണക്കാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *