എക്സ്ജെ 50 മോഡല്‍ ഉടൻ വിപണിയിലേയ്ക്ക്

Auto Top News

എക്സ്ജെ 50 മോഡല്‍ വിപണിയിലേയ്ക്ക് ഉടന്‍ എത്തുന്നു. ബ്രിട്ടീഷ് ആഡംബര വാഹനനിര്‍മാതാക്കളായ ജാഗ്വറിന്റെ സ്പെഷ്യല്‍ എഡീഷന്‍ മോഡലാണ് എക്സ്ജെ 50. 19 ഇഞ്ച് അലോയ് വീല്‍, ക്രോം റേഡിയേറ്റര്‍ ഗ്രില്ല്, സൈഡിലും പിന്നിലും നല്‍കിയിട്ടുള്ള സ്പെഷ്യല്‍ എഡീഷന്‍ ബാഡ്ജ് എന്നിവയാണ് എക്സ്റ്റീരിയറില്‍ പുതുമ നല്‍കുന്നത്. 306 എച്ച്പി പവര്‍ ഈ വാഹനം ഉത്പാദിപ്പിക്കുമ്പോള്‍, 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത് 1.11 കോടി രൂപയാണ്. ഈ വാഹനത്തിനുള്ള ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *