ഇന്ത്യയില്‍ എട്ടിലൊരാൾ മരിക്കുന്നത്​ മലിനവായു ശ്വസിച്ച്; പഠന റിപ്പോര്‍ട്ട്

Health Investigation National Top News

ഇന്ത്യയിൽ എട്ടിലൊരാൾ മരിക്കുന്നത്​ മലിനവായു ശ്വസിക്കുന്നതുകൊണ്ടെന്ന് പഠനം. പുകവലിയേക്കാൾ ഗുരുതര പ്രശ്​നങ്ങൾ വായുമലിനീകരണം മൂലമുണ്ടാകുന്നുവെന്നും റിപ്പോർട്ട്​ പറയുന്നു. മരണം, രോഗബാധ, ആയുർ ദൈർഘ്യം കുറയുക തുടങ്ങിയ പ്രശ്​നങ്ങൾ വായു മലിനീകരണം മൂലം ഉണ്ടാകുന്നു. ലാൻസെറ്റ്​ പ്ലാനെറ്ററി ഹെൽത്ത്​ ജേർണലിലാണ്​ റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചത്​.

വായു മലിനീകരണം മൂലം ചെറു പ്രായത്തിൽ തന്നെയുള്ള മരണനിരക്കും രോഗബാധയും ആഗോളതലത്തിൽ 26 ശതമാനമാണെങ്കിൽ ഇന്ത്യയിൽ അത്​ 18 ശതമാനമാണ്​. 2017ൽ ഇന്ത്യയിൽ 70വയസിനു താഴെ മരിച്ച 12.4 ലക്ഷം പേരിൽ പകുതിയോളം മരണവും വായു മലിനീകരണം മൂലമാണ്​. വായുമലിനീകരണ തോത്​ അൽപ്പം കുറയുകയാണെങ്കിൽ ഇന്ത്യയിലെ ആയുർദൈർഘ്യം നിലവിലുള്ളതിനേക്കാൾ 1.7വർഷം കൂടുമെന്നും റിപ്പോർട്ട്​ പറയുന്നു.

ബിഹാർ, ഉത്തർപ്രദേശ്​, രാജസ്​ഥാൻ, ഝാർഖണ്ഡ്​, ഡൽഹി, ഹരിയാന, പഞ്ചാബ്​ എന്നീ സംസ്​ഥാനങ്ങളാണ്​ വായു മലിനീകരണത്തിൽ മുന്നിട്ടു നിൽക്കുന്നത്​. കാർഡിയോ വാസ്​കുലാർ രോഗങ്ങൾക്കും പ്രമേഹത്തിനും മലിനവായു ശ്വസിക്കുന്നത്​ വഴിവെക്കുന്നുവെന്ന്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഹെൽത്ത്​ മെട്രിക്​ ആൻറ്​ ഇവാലുവേഷൻ ഡയറക്​ടർ പ്രഫ. ക്രിസ്​റ്റഫർ മുറെ പറഞ്ഞു. വായു മലിനീകരണം ഏറ്റവും മോശമായ 15 സിറ്റികളിൽ 14ഉം ഇന്ത്യയിലാ​െണന്ന്​​ ഡബ്ല്യു.എച്ച്​.ഒയുടെ കണക്ക്​ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *