ഇനി ആ സിനിമയിലേക്ക് ഇല്ലെന്ന് കീർത്തി

Cinema Top News

മഹാനടിയെന്ന ചിത്രത്തിലൂടെ തന്റെ കരിയർ മാറ്റി മറിച്ച കീർത്തി ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ്. എന്നാൽ, കീർത്തി ഒരു ചിത്രത്തിൽ നിന്ന് പാതിവഴിക്ക് ഇറങ്ങി വന്നതായാണ് ടോളിവുഡിൽ നിന്നു വരുന്ന പുതിയ വാർത്ത. നരേഷ് ബാബുവിന്റെ മകൻ നവീനെ നായകനാക്കി ഒരുക്കിയ ചിത്രത്തിൽ നിന്നാണ് കീർത്തി പിന്മാറിയത്.

വർഷങ്ങൾക്ക് മുൻപാണ് ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തെലുങ്ക് സിനിമ ഒരുങ്ങിയത്. നവീന്റെ ആദ്യ ചിത്രമായിരുന്നിട്ടും ഷൂട്ടിംഗ് പാതിവഴിയിൽ നിർത്തുകയായിരുന്നു. അന്ന് തെലുങ്ക് സിനിമാ ലോകത്തിന് കീർത്തിയെ പരിചയമില്ല. വർഷങ്ങൾക്കു ശേഷം ചിത്രം പൂർത്തിയാക്കാൻ ഇറങ്ങിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
തനിക്ക് ഇനി ആ ചിത്രവുമായി സഹകരിക്കാൻ താത്പര്യമില്ലെന്നാണ് കീർത്തി വ്യക്തമാക്കുന്നു. അഡ്വാൻസ് തുക മടക്കി നൽകാമെന്നും കീർത്തി അണിയറ പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ 30 ശതമാനത്തോളം ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *