അയ്യപ്പ ഭക്തസമിതി മലപ്പുറം നഗരത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

0

മലപ്പുറം: ശബരിമലയിൽ ശരണം വിളിവരെ തടയുന്ന പോലീസ് നടപടിക്കെതിരേ അയ്യപ്പ ഭക്തസമിതി മലപ്പുറം നഗരത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു.

ഭക്തരെ ശബരിമലയിൽനിന്ന് അകറ്റുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തി. അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരേയാണ് ശരണം പോലും വിളിക്കാതെ ഭക്തർ പ്രതിഷേധിക്കുന്നതെന്നും ഇവർ പറഞ്ഞു.

ത്രിപുരാന്തക ക്ഷേത്ര പരിസരത്തുനിന്ന് തുടങ്ങിയ പ്രതിഷേധപ്രകടനം കളക്ടറേറ്റ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിന് പ്രസിഡന്റ് മണികണ്ഠ പ്രകാശ്, ജനറൽ സെക്രട്ടറി ആലമ്പറ്റ അശോകൻ, സുബ്രഹ്മണ്യൻ ചേറൂർ, കെ.എം. ഗിരിജ, കെ. പ്രശാന്ത് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Leave A Reply

Your email address will not be published.